തിരുവനന്തപുരം:ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആർഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിൻ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്നവരെ അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി രമേശ്(33)ഇയാളുടെ സുഹൃത്ത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ്(35)എന്നിവരെയാണ് പിടികൂടിയതബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിൻ.

സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവർ എങ്ങോട്ടാണ്, ആർക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തതയല്ല.നർകോട്ടിക് കൺട്രോൽ ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത

പത്താംകല്ലിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിന് മുകളിൽ വാടകക്ക് മുറിയെടുത്ത് രണ്ട്മാസമായി താമസിച്ച് വരുന്ന സംഘത്തെയാണ് പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

കാസർകോട് കാഞ്ഞങ്ങാടും ലഹരിമരുന്ന് കണ്ടെത്തി. 196 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി വി രഞ്ജിത്തിനെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പിടികൂടിയത് വിപണിയിൽ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, മുംബൈയിലെ നവ ശേവാ തുറമുഖത്തിൽ വൻ മയക്കുമരുന്നുവേട്ട. 345 കിലോ ഹെറോയിനാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 1725 കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. ലിക്കൊറിഷ് എന്ന മിഠായിയിൽ ചേർത്ത നിലയിലായിരുന്നു ഹെറോയിൻ. ഇത്തരത്തിൽ 22 ടണ്ണോളം വരുന്ന ഒരു കണ്ടെയ്നർ ലിക്കൊറിഷാണ് പിടികൂടിയത്. കണ്ടെയ്നർ ഡൽഹിയിലേക്ക് കൊണ്ടുപോയി.