കൽപറ്റ: വയനാടിൽ വീണ്ടും വെടിയൊച്ച. തലപ്പുഴ പേര്യയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വയനാട് പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രാത്രിയായിരുന്നു വെടിവയ്‌പ്പ്. കബനീദളത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും.

പൊലീസ് ഓപ്പറേഷനിൽ നിന്നും രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

മൊബൈൽ ചാർജ് ചെയ്തു, ഭക്ഷണം കഴിക്കാൻ കാത്തിരുന്നു. തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കിയാണ് തണ്ടർ ബോൾട്ട് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. കീഴടങ്ങാൻ വിസമ്മതിച്ചതോടെ വെടിവയ്‌പ്പും തുടങ്ങി. ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ പൊലീസിന് നേരെയും വെടിവെച്ചു. രണ്ടു പേർ ഓടിമാറി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയവരിൽ ഒരാൾക്ക് വെടിയേറ്റതായി സംശയമുന്നയിക്കുന്നുണ്ട്. രക്ഷപ്പെട്ടത് സ്ത്രീകളാണ്.

സംഭവത്തെ തുടർന്ന് ചപ്പാരം കോളനിയിൽ വൻ പൊലീസ് സന്നാഹവും എത്തി. സുരക്ഷ കർശനമാക്കി. കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടർബോൾട്ടും പൊലീസും സംഘത്തെ വളഞ്ഞത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

പിടിലായ ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എൽ.ആറും പിടിച്ചെടുത്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. രക്ഷപ്പെട്ടവരെ പിടികൂടാൻ സംയുക്ത ഓപ്പറേഷൻ നടക്കുകയാണ്

മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈൽഫോൺ ചാർജ് ചെയ്യാനുമായി അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് വീടുവളയുന്നതെന്ന് അനീഷ് പറയുന്നു.