ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. അയ്യങ്കുന്ന് വാണിയപ്പാറയ്ക്കടുത്തെ വീട്ടിലാണ് മാവോയിസ്റ്റുകളെത്തിയത്. തുടിമരത്തെ ബൈജു ഞാവരക്കാലായിലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറേകാലിന് സായുധരായ സംഘമെത്തിയത്. രാത്രി പത്തേകാൽവരെ ബൈജുവിന്റെ വീട്ടിൽ തങ്ങിയ സംഘം ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുകയും മൊബൈൽ ഫോൺ ചാർജു ചെയ്യുകയും ചെയ്തതിനു ശേഷം തിരിച്ചു പോയി.

ബൈജുവും അമ്മ ചന്ദ്രികയും മാത്രം താമസമുള്ള വീട്ടിൽ നേരത്തെയും മാവോയിസ്റ്റു സംഘമെത്തിയിരുന്നു. എന്നാൽ ഇവർ ഭയംകാരണം പുറത്തുപറഞ്ഞിരുന്നില്ല. പൊലിസ് ഇവിടെയെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാണിയപ്പാറ കളിതട്ടും പാറയിലെ വീട്ടിലും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. ഇരിട്ടി ഡി.വൈ. എസ്‌പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

കൊട്ടിയൂർ വന്യമൃഗമേഖലയിൽ തണ്ടർ ബോൾട്ടും തെരച്ചിൽ നടത്തുന്നുണ്ട്. മാവോയിസ്റ്റ് നേതാവായ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വാണിയപ്പാറയിൽ എത്തിയതെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ രണ്ടു സ്ത്രീകളുമുണ്ട്. നേരത്തെ ഇരിട്ടി ബാരാപോൾ ജലവൈദ്യുതി പദ്ധതിക്ക് ബോംബുവയ്ക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പൊലിസ് പദ്ധതി പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.സി.പി. ഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാകമാൻഡർ സി.പി. മൊയ്തിനും സംഘവും.

യു. എ.പി. എ കേസ് ചുമത്തിയാണ് പൊലിസ് ഇവർക്കെതിരെ തെരച്ചിൽ ശക്തമാക്കിയത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ക്വാറി, ക്രഷറുകൾക്കെതിരെ നേരത്തെ മാവോയിസ്റ്റുകൾ ഭീഷണിയുയർത്തിയിരുന്നു. നെടുംപൊയിലിൽ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് എതിരായി പോസ്റ്റർ പ്രചരണവും നടത്തിയിരുന്നുസിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാൻഡർ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘത്തിനായി പൊലീസും തണ്ടർബോൾട്ടും വനത്തിന് ഉള്ളിൽ തെരച്ചിൽ തുടരുകയാണ്.

രണ്ടുദിവസം മുൻപ് രാത്രിയിലാണ് ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയിൽ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടിൽ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.

കുടുംബാംഗങ്ങളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സിപി മൊയ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന കാര്യവും പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.