പാലക്കാട്: പാലക്കാട് നെന്മാറയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ വീട്ടിൽ തൂങ്ങി മരിച്ചത് മിനിഞ്ഞാന്ന് രാത്രിയിലാണ്. അസുഖംമൂലം കിടപ്പിലായ മകന് പ്രമേഹം മൂർച്ഛിച്ചിട്ടും കാലുമുറിച്ചുകളയേണ്ടിവരുമെന്നും പറഞ്ഞിട്ടും അമിത മദ്യപാനം അവസാനിപ്പിക്കാത്തിലെ മാനസിക പ്രയാസം മൂലമാണ് മകൻ മകൻ മുകുന്ദനെ(39) വെട്ടിക്കൊലപ്പെടുത്തിയ ശേഷം നടക്കാവ് സ്വദേശി ബാലകൃഷ്ണൻ(65) രാത്രിയോടെ വീട്ടിലെ മേൽക്കൂരയിൽ തൂങ്ങി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവരുടെ കുടുംബത്തിൽ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് അയൽവാസിയും ബന്ധുവുമായ മനോജ് പറയുന്നു. കുടുംബത്തിൽ തർക്കങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ ബാലകൃഷ്ണന്റെ ഭാര്യ 20വർഷം മുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു. ഇതിനുമാത്രമുള്ള പ്രശ്നങ്ങളൊന്നും ഇവരുടെ കുടുംബത്തിൽ ഉള്ളതായി അറിവില്ലായിരുന്നു. പെട്ടന്നുതോന്നിയ മാനസിക പ്രയാസത്തിൽ ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പിന്നീട് മനസ്സലാക്കാൻ സാധിച്ചതെന്നും അയൽവാസികൾ പറയുന്നു.

എന്നാൽ ഭാര്യയുടെ മരണശേഷവും മറ്റൊരു വിവാഹം കഴിക്കാൻ ബാലകൃഷ്ണൻ തെയ്യാറായില്ല. ബാലകൃഷ്ന്റെ മാതാവും ഇവവേരാടൊപ്പം ഉണ്ടായിരുന്നു. വാർധക്യസഹചമായ അസുഖങ്ങളുള്ള ഇവരെ പരിചരിച്ചിരുന്നതും ബാലകൃഷ്ണൻ തന്നെയായിരുന്നു. പിന്നീട് കൊല്ലപ്പെട്ട മുകുന്ദൻ ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ശേഷം പത്തുവർഷം മുമ്പു നാട്ടിൽ തിരിച്ചെത്തിയ മുകുന്ദൻ മദ്യത്തിന് അടിമയായി. തുടർന്നു പ്രമേഹം മൂർച്ഛിച്ചു.

പ്രമേഹം മൂർച്ഛിച്ച് കിടപ്പിലായ മകനെ ബാലകൃഷ്ണൻ തന്നെയാണ് പരിചരിച്ചിരുന്നത്. ഭാര്യ മരണപ്പെടുകയും മറ്റെരു മകൻ കോയമ്പത്തൂരിൽ റെയിൽവേയിലും, മകൾ വിവാഹം കഴിപ്പിച്ചുവിട്ട വീട്ടിലുമാണ് താമസം. മകുന്ദന് വയസ്സ് 39ആയിട്ടും വാവാഹം കഴിച്ചിരുന്നില്ല. മുകുന്ദൻ ആദ്യമൊക്കെ ഏണിറ്റ് നടന്നിരുന്നു. എന്നാൽ ഷുഗർ വർധിച്ചിട്ടും ചില സുഹൃത്തുക്കൾ വഴി മദ്യപാനം തുടർന്നു. മദ്യപിക്കുന്നതോടെ അപസ്മാരംപോലെ വരും. ആശുപത്രിയിൽകൊണ്ടുപോയി ഗുൾക്കോസ് കയറ്റും. വീണ്ടും തിരിച്ചുവന്നാൽ മദ്യപാനം തുടരും. വീണ്ടും ആശുപത്രിയിലേക്ക്. ഇതിനെല്ലാം ഓടിപ്പായാൻ ബാലകൃഷ്ണൻ മാത്രമാണ് ഉണ്ടായിരുന്നത്.

ആശുപത്രിയിൽ അഡ്‌മിറ്റാകുമ്പോഴും കൂട്ടിരിക്കാൻ ബാലകുഷ്ണനാണ് ഉണ്ടാവുക. ബാലകൃഷ്ണന് വേറെയും രണ്ടുമക്കളുണ്ടെങ്കിലും ഇളയ മകൻ സതീഷ് കോയമ്പത്തൂരിൽ റെയിൽവേയിലാണ് ജോലിചെയ്യുന്നത്. സതീഷ് തറവാട് വീടിനോട് ചേർന്ന് മറ്റൊരു വീട് നിർമ്മിച്ച് അവിടെ ഭാര്യയും മക്കളുമായാണ് താമസം. മുകുന്ദനും ബാലകൃഷ്ണനും ആവശ്യമുള്ള ഭക്ഷണമെല്ലാം അവിടെ നിന്നാണ് എത്തിക്കാറുള്ളത്. ബാലകൃഷ്ണനും അവിടെയായിരുന്നു അടുത്തിടെ താമസിച്ചുവന്നിരുന്നത്. ഇപ്പോൾ തറവാട് വീട്ടിൽ ഭക്ഷണമൊന്നും ഉണ്ടാക്കാറില്ല. മാതാവ് നേരത്തെ മരിച്ചിരുന്നുവെങ്കിലും ബാലകൃഷ്ണന്റെ അമ്മ മുകുന്ദന്റെ മുത്തശ്ശി രണ്ടുമാസം മുമ്പാണ് മരിച്ചത്. ഇവരും തറവാട് വീട്ടിലായിരുന്നു താമസം.

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ വീടിന് പുറത്ത് ആളുകളെ കാണാതിരുന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്.മുകുന്ദനെ വെട്ടിയ ബാലകൃഷ്ണൻ മരണം ഉറപ്പാക്കിയ ശേഷമാണ് തൂങ്ങി മരിച്ചത്. അവിവാഹിതനും കടുത്ത പ്രമേഹ രോഗിയായ മകനെ നോക്കാനുള്ള ബുദ്ധിമുട്ടിലാണ് ബാലകൃഷ്ണൻ ഇതു ചെയ്തതെന്നാണ് സൂചന. പ്രമേഹ ബാധിതനായ മുകുന്ദന് കാലിലും മറ്റും വൃണങ്ങളുണ്ടായിരുന്നു. അടുത്തിടെയായി ഈ കാലുതന്നെ മുറിച്ചുകളയേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

65-കാരനായ ബാലകൃഷ്ണന് മകനെ ഒറ്റയ്ക്ക് പരിചരിക്കാൻ ബുദ്ധിമുട്ടാണെന്ന് പലപ്രാവശ്യം ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റാർക്കും കൊലയിൽ പങ്കില്ലെന്നാണ് നിഗമനം.