കൊല്ലം: വിട്ടിലെ തന്നെ അധികം ആരും അറിയാതെയാണ് ഇന്നലെ ഖത്തറിൽ നിന്നും തെലുങ്കാനയിലെ ഹൈദ്രാബാദ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ കൊല്ലം പുള്ളിക്കട സ്വദേശി തൗഫീഖ് ആസാദ് വന്നിറങ്ങിയത്. വിമാനത്തിൽ നിന്നിറങ്ങി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടെ തന്നെ തൗഫീക്കിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തൗഫീക്കിനെതിരെ പൂയപ്പിള്ളി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട നോട്ടീസ് പ്രകാരമാണ് പ്രതി പിടിയിലായത്.

പൂയപ്പള്ളി പൊലീസ് സ്റ്റേഷൻപരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുമായി പരിചയപ്പെട്ട തൗഫീഖ് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി ലൈംഗിക പീഡനം നടത്തിയെന്ന് കേസ് വന്നപ്പോഴാണ് തൗഫീക്ക് വിദേശത്തേക്ക് കടന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായരിന്നു പരാതി.

കൊല്ലം പുള്ളിക്കട വടക്കും ഭാഗം പതുവൽ പുരയിടത്തിൽ താമസിച്ചിരുന്ന ഇപ്പോൾ തട്ടാമല ഒരുമ നഗർ 38ൽ വാടകയ്ക്ക് താമസിക്കുന്ന തൗഫീഖ് ആസാദ് (23) 6 മാസം മുൻപാണ്  ഖത്തറിലേക്ക് കടന്നത്.  വിദേശത്തെത്തിയ തൗഫീഖ് പെൺകുട്ടിയിൽ നിന്ന് അകലുകയും ഇയാളുമായി ബന്ധപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞു മാറുകയും സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പീഡന വിവരമറിഞ്ഞ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൂയപ്പള്ളി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ശേഷമാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ലുക്കൗട്ട് നോട്ടീസ് വിവരം അറിയാമായിരുന്നതു കൊ്ണ്ടാണ് തൗഫീക്ക്  കേരളത്തിൽ എത്താൻ ഹൈദ്രാബാദ് എയർപോർട്ട് തെരെഞ്ഞടുത്തത്. സഹോദരിയുടെ വിവാഹത്തിൽ സംബന്ധിച്ച ശേഷ ം അതീവ രഹസ്യമായി മടങ്ങാനായിരുന്നു പദ്ധതി. ആദ്യം നേപ്പാൾ വഴി ഇന്ത്യൻ അതിർത്തിയിൽ ത്തെി കേരളത്തിലെത്താനാണ് നോക്കിയത്. എന്നാൽ യാത്രയിലെ റിസ്‌ക്ക് കാരണം അവസാന നിമിഷം തെലുങ്കാനയിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു.

തെലങ്കാനയിലെ ഹൈദരാബാദ് ഇന്ദിരാഗാന്ധി എയർ പോർട്ടിൽ എത്തിയപ്പോൾ എൽഒസി പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതി പിടിയിലായ വിവരം അറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി ഇൻസ്പെക്ടർ എസ്.ടി ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ അഭിലാഷ്, മധു, എ എസ് ഐമാരായ ,മുകേഷ് . രാജേഷ്, സി പി ഒ മുരുകേശൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.