തിരുവനന്തപുരം: പൗഡിക്കോണത്ത് റിട്ട. നഴ്‌സിങ് സൂപ്രണ്ടായ വിജയമ്മ (80) വാടകവീട്ടിൽ മരിച്ചു കടിക്കുന്നുവെന്ന വിവരം ശ്രീകാര്യം പൊലീസിനെ ആദ്യം അറിയിച്ചത്്് അവരുടെ തന്നെ സഹോദരനായിരുന്നു. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏക മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്്. ഈ മകനാണ് അമ്മാവനെ വിളിച്ചു അമ്മ മരിച്ച വിവരം അറിയിച്ചത്.

വിജയമ്മയുടെ മരണത്തിൽ പൊലീസ് ദുരൂഹത കാണുന്നുണ്ട്. മൃതദേഹത്തിന് രണ്ട് ദിവത്തെ പഴക്കമുണ്ട്. എന്നാൽ പൊലീസിൽ വിവിരം അറിയിക്കാൻ വൈകിയത് എന്തുകൊണ്ട്് എന്ന് ചോദ്യത്തിന് ബന്ധുക്കൾക്ക് ഉത്തരമില്ല. മുറിക്കുള്ളിൽ കട്ടിലിനടിയിലായിട്ടാണ് വിജയമ്മയുടെ മൃതദേഹം കിടന്നിരുന്നത്. ശരീരത്തിലും,മുഖത്തും പരിക്കുകളുണ്ട്.

ഇതാണ് പൊലീസിന് സംശയം വർദ്ധിപ്പിക്കുന്നത്. എന്നാൽ ആയുധം കൊണ്ടുള്ള ആക്രണത്തിന്റെയോ മറ്റ് പിടിവലികളുടെയോ പാടുകൾ ഒന്നും പ്രഥമിക പരിശോധനയിൽ മൃതദേഹത്തിൽ കണ്ടില്ല. മരിച്ച വിജയമ്മയുടെ ജീവിതം മകനുവേണ്ടി മാത്രമായിരുന്നു. ശാരീരിക അവശതകൾക്കിടയിലും ഇരു കാലുകളും നഷ്ടപ്പെട്ട മകനെ നോക്കാൻ വേണ്ടി മാത്രമാണ് വിജയമ്മ ജീവിച്ചത്. വിജയമ്മയുടെ പെൻഷൻ മാത്രമായിരുന്നു ഏക വരുമാനം.

വാർദ്ധക്യത്തിന്റെ അവശതകളിൽ ഇതിന് മുൻപ്് പല വട്ടം കട്ടിലിൽ നിന്നും വീണ് വിജയമ്മയ്ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. അന്നൊക്കെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് ആശുപത്രിയിൽ കൊണ്ടു പോയിരുന്നത്. വിജയമ്മയുടെ മകൻ അന്തർ മുഖനാണ് ആരോടും അധികം സംസാരിക്കാറില്ല. വീട്ടിൽ ഒതുങ്ങി കൂടും. 47 വയസുണ്ടെങ്കിലും അമ്മയില്ലാതെ പരസഹായമില്ലാതെ ജീവിക്കാനാവില്ല. മുൻപ് വിജയമ്മയുടെ മകൻ ഇങ്ങനെയായരുന്നില്ലന്ന് ബന്ധുക്കൾ ഓർക്കുന്നു.

കാല്യാണ ശേഷം നിസാര വിഷയത്തിന് ഭാര്യയുമായി പിണങ്ങി. പിന്നീട് ആ ദേഷ്യത്തിൽ ട്രയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത് വഴി വന്ന ആരോ രക്ഷപ്പെടുത്തിയതിനാൽ ജീവൻ തിരിച്ചു കിട്ടി. എന്നാൽ രണ്ടു കാലുകൾ നഷ്ടമായി. വെയ്‌പ്പു കാലുകൾ വെച്ചു പിടിപ്പിച്ചുവെങ്കിലും ഇപ്പോഴും പരസഹായം വേണം. ഈ മകന്റെ മൊഴി പരസ്പര വിരുദ്ധമായതാണ് പൊലീസിനെ കുഴയ്ക്കുന്നത്. വിജയമ്മയുടെ മകൻ പൊലീസ് കസ്റ്റഡിയിലുണ്ട്.

ഫോറൻസിക്കും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ശ്രീകാര്യം പൊലീസ് കേസെടുത്തു. പോസ്റ്റ്് മോർട്ടത്തിന് ശേഷമേ മരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് പറഞ്ഞു.