കോഴിക്കോട് : സിപിഐ എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകം കോഴിക്കോടിനെ നടുക്കി. സൗമ്യനായ രാഷ്ട്രീയ നേതാവാണ് സത്യനാഥൻ. കാര്യമായ തർക്കമോ പ്രശ്‌നങ്ങളോ നിലനിൽക്കുന്ന പ്രദേശവുമല്ല. സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്‌സ് മാനേജരാണ്. അതുകൊണ്ട് തന്നെ നാട്ടുകാർക്കെല്ലാം സത്യനാഥനെ അടുത്തറിയാം. അതിനിടെ കൊലപാതകം സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐഎം നേതാക്കൾ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

റൂറൽ ജില്ല പൊലീസ് തലവൻ ഡോ. അരവിന്ദ് സുകുമാർ ഐപി സ് സംഭവം നടന്ന് അരമണിക്കൂറിനകം കൊയിലാണ്ടിയിൽ എത്തിയിരുന്നു. സംഭവമറിഞ്ഞയുടൻ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, കാനത്തിൽ ജമീല എംഎൽഎ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി. സംഭവത്തിന് പെരുവട്ടൂർ സ്വദേശി അഭിലാഷ് (33) കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അറിയാൻ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി നേതാക്കളെ പൊലീസ് അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനാണ്. അഭിലാഷ് എന്നയാളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്നും ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായും സൂചനയുണ്ട്. അഭിലാഷ് നഗരസഭയിലെ മുൻ ഡ്രൈവറാണ്. അക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അഭിലാഷ് സിപിഎം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമായിരുന്നു. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഭിലാഷ് മദ്യലഹരിയിൽ ആയിരുന്നുവെന്ന് സൂചനയുണ്ട്.

ശരീരത്തിൽ മഴുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാലിലേറെ വെട്ടേറ്റു. കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നും പറയുന്നു. മദ്യലഹരിയിലായിരുന്നു അഭിലാഷ് എന്നും സൂചനയുണ്ട്. ചെറിയപ്പുറം അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘർഷമുണ്ടായത്. മകന്റെ മുന്നിൽ വച്ചായിരുന്നു സത്യന് വെട്ടേറ്റത്. പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മുൻ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും മുൻ നഗരസഭ ചെയർമാന്റെ ഡ്രൈവറുമായിരുന്നു അഭിലാഷ്.

സത്യനാഥനുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറാണ് അഭിലാഷ്. സർജിക്കൽ ബ്ലൈഡ് ഉപയോഗിച്ചാണ് കൊലയെന്നാണ് സൂചന. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. താൻ മാത്രമാണ് കൊലയ്ക്ക് പിന്നിലുള്ളതെന്നും പൊലീസ് പൊലീസിനോട് സമ്മതിച്ചു. എങ്കിലും കൂടുതൽ അന്വേഷണം നടത്തും. സിസിടിവിയും പരിശോധിക്കും.

ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്ന സമയത്താണ് ഓഫീസ് പരിസരത്ത് വെച്ച് രാത്രി പത്തുമണിയോടെ സിപിഎം നേതാവിന് വെട്ടേറ്റത്. മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.