തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം അവരുടെ ദൃശ്യങ്ങൾ കയ്യിൽ സി ഡി യാക്കി സൂക്ഷിച്ചിരുന്ന ആളാണ് വിവാദ സ്വാമി സന്തോഷ് മാധവനെങ്കിൽഒരു മിനി സന്തോഷ് മാധവൻ ആയി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം മാറനല്ലൂർ സി ഐ സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത ഒറ്റശേഖരമംഗലം മൈലച്ചൽ സ്വദേശി സോനു. നാട്ടിൽ അടിപിടിയും ക്വട്ടേഷനുകളുമായി നടന്ന സോനു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അമ്പലത്തിലെ ശാന്തിക്കാരൻ ആകുകയായിരുന്നു.

ആര്യങ്കോട് സ്റ്റേഷനിൽ അടക്കം സോനുവിനെതിരെ അടിപിടി കേസുണ്ട്. പിന്നീട് പല ക്ഷേത്രങ്ങളിലും പൂജാരിയായി. ഇതിനിടയിൽ ചില ഭക്തരായ സ്ത്രീകളെ വളച്ചെടുത്ത് അവരുടെ വീട്ടിൽ വരെ പോയി പൂജ നടത്തി. വീട്ടിൽ പോയി ഗണപതി ഹോമം, ഭഗവതി സേവ ഇതിലൊക്കെ വിദഗ്ധനായിരുന്നു സോനു പേറ്റി. പൂജയുടെ മറവിൽ ചിലരെ ചൂക്ഷണം ചെയ്തു മാത്രമല്ല അത് മൊബൈലിൽ പകർത്തി സൂക്ഷിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരുടെ നഗ്‌ന ദൃശ്യങ്ങൾ പിന്നീട് കണ്ട് ആനന്ദിക്കുക സോനു പൂജാരിയുടെ വീക്കെനെസ് ആയിരുന്നു.

ചില ക്ഷേത്ര ഭരണാധികാരികൾ തന്നെ പൂജാരിയുടെ വീക്കെന്‌സ് മനസിലാക്കി കൈ വെച്ച ചരിത്രവും ഉണ്ട്. പലയിടത്തു നിന്നും അടി ഇരന്നു വാങ്ങിയിട്ടും പൂജാരി വനിത ഭക്തരെ കാണാതിരുന്നില്ല അവരോടു കുശലം ചോദിച്ച് അടുത്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് സോനു പൂജാരി മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ പൂജാരിയായി എത്തുന്നത്. അമ്പലത്തിലെ നിത്യ സന്ദർശകയായ 21 കാരിയോട് പ്രണയാഭ്യർത്ഥനയും നടത്തി. വിവാഹിതനാണെന്ന സത്യം മറച്ചു വെച്ച് യുവതിയുമായി അടുത്ത സോനു പൂജാരി യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പും നൽകി. ഇതിന് ശേഷം പൂജാരി തന്റെ സ്ഥിരം നമ്പർ ഇറക്കി യുവതിയെ പീഡിപ്പിച്ചു.

പൂജാരിയുടെ പ്രലോഭനത്തിൽ വീണ യുവതിയുടെ ദൃശ്യങ്ങൾ ഫെയ്‌സ് ബുക്കിലിടുമെന്ന ഭീക്ഷണി പിന്നീട് വന്നതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുന്നത്. വീട്ടുകാരെ വിവരം അറിയിച്ച യുവതി ബന്ധുക്കൾക്കൊപ്പം മാറനല്ലൂർ സി ഐ സന്തോഷ് കുമാറിനെ നേരിൽ കണ്ട് പരാതി നൽകി. സ്റ്റേഷനിൽ പരാതി എത്തിയതോടെ പ്രതിയായ സോനു ഒളിവിൽ പോയി. പൊലീസ് അന്വേഷണത്തിൽ സോനു തമിഴ്‌നാടിലേക്ക് കടന്നതായി മനസിലായി. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു.

തുടർന്ന് മാറനല്ലൂർ പൊലീസ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടിലെ മലയാളി പൂജാരിമാരെ മുഴുവനും നിരീക്ഷിച്ചു. ഇതിനിടയിലാണ് കൊണ്ടോട്ടിയിൽ തിരുവനന്തപുരത്തുകാരനായ ഒരു പൂജാരി പൂജ നടത്തുന്നതായി വിവരം കിട്ടിയത്. സ്ത്രീകളെ കേന്ദ്രീകരിച്ച് സൗഹൃദം സ്ഥാപിക്കുന്ന പൂജാരി ചുരുങ്ങിയ ദിവസത്തിനുള്ളിൽ കൊണ്ടോട്ടിക്കാരെ കയ്യിലെടുത്തിരുന്നു.

ഇതനുസരിച്ച് മാറനല്ലൂർ പൊലീസ് കൊണ്ടോട്ടിയിൽ എത്തി മഫ്ടിയിൽ പൂജാരിയെ നിരീക്ഷിച്ചു. സോനു പൂജാരിയാണെന്ന് ഉറപ്പിച്ചതോടെ ഇയാൾ താമസിച്ചിരുന്ന വാടക വീട് വളഞ്ഞ് പൊലീസ് അറസ്റ്റു ചെയ്യുകയായിരന്നു. മറനല്ലൂരിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു - കേസിന്റെ തെളിവെടുപ്പിനും തുടർ അന്വേഷണത്തിനും പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.