അടിമാലി: പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് 3 മണിയോടെ പൊളിഞ്ഞപാലം കുഴുവേലിപ്പാടം ബന്ദുവിന്റെ മകൾ ശ്രീദേവിയെ (27) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻപുരയ്ക്കൽ രാജീവിനെ(29)തിരെയാണ് അടിമാലി പൊലീസ് ആത്മഹത്യ ശ്രമത്തിന് കേസെടുത്തിട്ടുള്ളത്.

രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ശ്രീദേവി ജീവനൊടുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണം സ്ഥിരീകരിച്ചിരുന്നു. മരണത്തിന് മുമ്പ് ഇരുവരും തമ്മിൽ അടിപിടിയും വാക്കേറ്റവും ഉണ്ടായതായി പിന്നീടുള്ള പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. ശ്രീദവിയുടെ ദേഹത്ത് അടിയേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു.ഇതെക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ തമ്മിൽ വഴക്കുണ്ടായതായി രാജീവ് പൊലീസിൽ സമ്മതിച്ചു.തുടർന്നാണ് ആത്മഹത്യ പ്രേരണയ്ക്ക് ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുള്ളത്.

ഞയറാഴച വീട്ടുടമ വാടക സംബന്ധിച്ച കാര്യം പറയാൻ ശ്രീദേവിയെ ഫോണിൽ വിളിപ്പോൾ രാജീവാണ് കോളെടുത്തത്. ആരാണെന്ന് വീട്ടുടമ ചോദിച്ചെങ്കിലും ഇയാൾ പ്രതികരിച്ചില്ല. പിന്നീട് ഈ നമ്പറിലേക്കു രാജീവ് തിരിച്ചുവിളിച്ച്, ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിയിക്കുകയും വീട്ടുടമ ഉടൻ ഇക്കാര്യം പൊലീസിൽ അറിയിക്കുകയുമായിരുന്നു.