കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തീകൊളുത്തി. മൂന്നു യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. അഞ്ചോ ആറോ പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

യാത്രക്കാരൻ സ്വയം തീകൊളുത്തുകയായിരുന്നോ അതോ മറ്റു യാത്രക്കാരുടെ ദേഹത്തേക്ക് തീ കൊളുത്തുകയായിരുന്നോ തുടങ്ങിയ വിവരം ലഭ്യമായിട്ടില്ല. അതേസമയം ആത്മഹത്യാശ്രമം ആണെന്ന ഭാഷ്യവും പുറത്തെത്തുന്നുണ്ട്. ട്രെയിൻ കോഴിക്കോട് എലത്തൂർ പാലത്തിൽ നിർത്തിയിട്ടിരിക്കുകയാണ്. പൊലീസ്, ഫയർ ഫോഴ്സിന്റെയും സഹായം തേടിയിട്ടുണ്ട്.

അതേസമയം പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമണമെന്ന് കോഴിക്കോട് മേയർ പറഞ്ഞു.