പാലക്കാട്: പാലക്കാട് വീട്ടമ്മ ബസിന് അടിയിൽപ്പെട്ട് മരിച്ചു. പാലക്കാട് താരേക്കാടിൽ കാർ ബൈക്കിൽ ഇടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമന ( 53) ആണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് ആശുപത്രിയിലാണ്.

ബൈക്കിൽ കാർ ഇടിച്ചതിനെത്തുടർന്ന് ഓമനയും ഭർത്താവും ബസിന് അടിയിലേക്ക് വീണു. വീട്ടമ്മയുടേ ദേഹത്തേക്ക് ബസ് കയറുകയായിരുന്നു.