തിരുവനന്തപുരം: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാ രത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023ലെ പുരസ്‌കാരത്തിന് സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവർ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖല എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ച വനിതകൾ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അപേക്ഷകർ ജീവിച്ചിരിക്കുന്ന ആളായിരിക്കണം. പ്രസ്തുത മേഖലയിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ അവാർഡിന് പരിഗണിക്കുന്നതിന് മറ്റ് വ്യക്തികൾ/ സ്ഥാപനങ്ങൾ/ സംഘടനങ്ങൾ മുഖേന നോമിനേഷനും വിശദവിവരങ്ങളും ഫെബ്രുവരി അഞ്ചിനകം ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ: 0471 2346534.