കണ്ണൂർ: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ പരോളിൽ ഇറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസിൽ പിടിയിലായി.സംഭവത്തിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷാണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു.ശിക്ഷക്കിടയിൽ പരോളിൽ പുറത്തിറങ്ങിയ ശേഷമാണ് ജിതേഷ് ഇരയെ പീഡിപ്പിച്ചത്. ധർമശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

നേരത്തെ ജനുവരി 28ന് ആണ് ഇയാൾ അറസ്റ്റിലായത്.ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിൽ പുറത്തിറങ്ങിയ പ്രതി ഇരയെ പീഡിപ്പിക്കുകയായിരുന്നു.കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോൾ അനുവദിച്ചിരുന്നത്.ഇത് ലംഘിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്.കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.