ആലപ്പുഴ:ഹരിപ്പാട് വീടിന് സമീപമുള്ള പടക്ക ഷെഡിന് തീപിടിച്ച് പൊട്ടിത്തെറിച്ചു.പള്ളിപ്പാട് മുട്ടം നൗഷാദിന്റ ഉടമസ്ഥതയിലുള്ള വീട്ട് പറമ്പിൽ ആണ് പടക്ക ഷെഡിന് തീപിടിച്ചത്.തീ പിടിത്തത്തിൽ ഷെഡ് പൂർണമായി നശിച്ചു.

അപകടത്തിൽ ആളപായമില്ല.ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു.വീട്ടിനുള്ളിലും വൻപടക്കശേഖരം കണ്ടെത്തിയിട്ടുണ്ട്. തീപിടിച്ച ഡെിൽ പടക്കനിർമ്മാണത്തിന് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.നൗഷാദ് പടക്ക സാമഗ്രികളുടെ മൊത്തവിതരണക്കാരനാണെന്നാണ് സൂചന.