വയനാട്:പുഴയിൽ തുണിയലക്കാനിറങ്ങിയ യുവതിക്ക് നേരെ മുതലയുടെ ആക്രമണം.പനമരത്താണ് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റത്.പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു.കൈയ്ക്ക് പരുക്കേറ്റ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പനമരം പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമിക്കുന്നത് ആദ്യ സംഭവമാണ്.കുറച്ച് കാലമായി പുഴയിൽ മുതലയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികളിൽ പലരും പരാതി ഉയർത്തിയിരുന്നു.എന്നാൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും ലഭ്യമായിരുന്നില്ല. എന്നാൽ യുവതിയെ മുതല ആക്രമിച്ച പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ് അടക്കം രംഗത്തെത്തിയിട്ടുണ്ട്.