കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു. വർക്ക്ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താൻ ശ്രമിച്ചത്.

കറുത്തപ്പറമ്പിലെ വൈൻഡിങ് വർക്ക്ഷോപ്പിലെ ജീവനക്കാരൻ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ലഹരിമാഫിയ സംഘം സ്ഥലത്തെ ഒരു കടയിൽ കയറി സാധനങ്ങൾ തകർത്തിരുന്നു. ഇതിൽ വ്യാപാരി പരാതി നൽകിയിരുന്നു.

അതിനുശേഷം ഇന്നലെ രാത്രിയാണ് വർക്ക്ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ആക്രമിച്ചത്. താമരശ്ശേരിയിലും കഴിഞ്ഞ മാസം ലഹരിമാഫിയ കടയിൽ അക്രമം അഴിച്ചു വിട്ടിരുന്നു.