കണ്ണൂർ: ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽ ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്തത്. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്. തിങ്കളാഴ്‌ച്ച രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്.

കേരളാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ രണ്ടു ലക്ഷം രൂപ ഇയാൾ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണകാരണം കടബാധ്യതയാണോന്ന കാര്യം അന്വേഷിച്ചു വരികയാണെണ് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി