തൃശൂർ: മധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി കുറ്റാലപ്പടിയിൽ ബാബു(53)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബാബു തനിച്ചായിരുന്നു ഇവിടെ താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി.