ഉള്ളാളം: കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് മലയാളികളെ കർണാടക പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 3 ലക്ഷം രൂപയുടെ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് കണ്ടെടുത്തത്. കാസർകോട് ജില്ലയിലെ ബന്ദ്യോട് സ്വദേശി മുഹമ്മദ് നൗഫൽ (24), മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ജംഷീർ (24), കാസർകോട് ജില്ലയിലെ മംഗൽപാടി സ്വദേശി മുഹമ്മദ് ബാതീഷ് (37), കാസർകോട് ജില്ലയിലെ മുട്ടത്തേടിയിലെ മുഹമ്മദ് അഷ്റഫ് (42) എന്നീ മയക്കുമരുന്ന് കടത്തുകാരെയാണ് പിടികൂടിയത്.

കാസർകോട് ജില്ലയിലെ മുട്ടത്തേടിയിലെ മുഹമ്മകൊണാജെ പൊലീസ് സ്റ്റേഷൻ ഖഡക്  എസ്ഐ ശരണപ്പ ഭണ്ഡാരി മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. അതിർത്തികൾ കേന്ദ്രീകരിച്ച് വ്യാപക വാഹന പരിശോധനകൾ ആണ് നിലവിൽ കർണാടക പൊലീസ് നടത്തിവരുന്നത്. ഇതിനിടയിലാണ് അറസ്റ്റ്.

ശരണപ്പ ഭണ്ഡാരിയും സംഘവും ഇന്ന് രാവിലെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേലൂർ ചെക്‌പോസ്റ്റിൽ പട്രോളിങ് നടത്തുകയായിരുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നിന്ന് ഉപ്പിനങ്ങാടി മേൽക്കർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന ആൾട്ടോ കാറാണ് പിടികൂടിയത്. 3,19,000 വിലമതിക്കുന്ന 32.195 കിലോ കഞ്ചാവ് ആൾട്ടോ കാറിൽ കടത്തുകയായിരുന്നെന്നാണ് അറിയുന്നത്.

പിഎസ്എസ്‌ഐ ശരണപ്പ ഒരാഴ്ച മുമ്പ് ഡിസംബർ 17ന് ബോളിയാറിൽ ഒരു കാർ തടഞ്ഞുനിർത്തി വൻതോതിൽ നിരോധിത കഞ്ചാവും എംഡിഎംഎയും പിടികൂടുകയും നാല് വഴിവാണിഭക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായവരിൽ നിന്ന് 4 മൊബൈലുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആൾട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്.

ശൈലേന്ദ്ര, മുഹമ്മദ് ഷെരീഫ്, മഹേഷ്, പുരുഷോത്തം, ദീപക് അംബരീഷ്, അശ്വിൻ, സുരേഷ്, ബാരം ബഡിഗേര, രേഷ്മ, സുനിത എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു. അതേസമയം മലയാളികൾ ലഹരി സ്വർണ്ണ കടത്തുകാരാണെന്ന് ആക്ഷേപമുയർത്തി കന്നടയിൽ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഇത് കർണാടക മലയാളികൾക്കിടയിൽ വലിയ രീതിയിൽ നാണക്കേടായി കൊണ്ടിരിക്കുകയാണ്.