കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടിച്ചെടുത്തു. സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിലായി.

പാന്റ്‌സിലും അടി വസ്ത്രത്തിലുമായാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 48 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പിടിച്ചത്.

പാന്റ്‌സിൽ പ്രത്യേക അറയുണ്ടാക്കി പ്ലാസ്റ്റിക് കവറിൽ കുഴമ്പു രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ക്വലാലംപുരിൽ നിന്നാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.