തിരുവനന്തപുരം:കേരള സർവ്വകലാശാലക്ക് കീഴിലുള്ള സംസ്‌കൃത കോളേജ് കവാടത്തിൽ ഗവർണ്ണർക്കെതിരെ അധിക്ഷേപ വാക്കുകളെഴുതിയ ബാനർ ഉയർത്തി എസ്.എഫ്.ഐ.റോഡിനോട് ചേർന്നുള്ള കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനർ കെട്ടിയത്.സംസ്‌കൃത കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പേരിലാണ് ബാനർ ഉയർത്തിയിരിക്കുന്നത്.

സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വൈസ് ചാൻസർ വിശദീകരണം തേടി.രാജ്ഭവന്റെ നിർദ്ദേശത്തെ തുടർന്നാണ് വിസി ഇത്തരത്തിൽ വിശദീകരണം തേടിയതെന്നാണ് വിവരം.ബാനറിന്റെ ചിത്രം പഉറത്തുവന്നതോടെയാണ് രാജ്ഭവൻ ഇടപെട്ടതെന്നാണ് സൂചന.സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ച ബാനർ വിവാദമായതോടെ ബാനർ നീക്കി തടിയൂരാനാണ് എസ്.എഫ്.ഐ യുടെ ശ്രമം.ഇന്നലെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഗവർണ്ണർക്കെതിരെ രാജ് ഭവന് മുന്നിൽ ബഹുജന പ്രക്ഷോഭം നടന്നിരുന്നു.ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ യുടെ അധിക്ഷേപ ബാനറും ഉയർന്നിരിക്കുന്നത്.