തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച അഞ്ച് ടൺ വെള്ളി ഉൽപ്പന്നങ്ങൾ 'സ്വർണമാക്കും'. ഒരു മാസത്തിനുള്ളിൽ ഹൈദരാബാദിൽ കേന്ദ്രസർക്കാരിന്റെ നാണയം അടിക്കുന്ന മിന്റിൽ എത്തിച്ച് വെള്ളി ഉൽപ്പന്നങ്ങൾ ശുദ്ധീകരിക്കും.

ശുദ്ധീകരിച്ച വെള്ളി മുംബൈയിലെ സർക്കാർ മിന്റിൽ നൽകി തുല്യമൂല്യത്തിനുള്ള സ്വർണമാക്കി മാറ്റി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കും. ക്ഷേത്രത്തിന്റെ കൈവശം വഴിപാടായി ലഭിച്ച ഏഴ് ടണ്ണിലേറെ വെള്ളി ഉൽപ്പന്നങ്ങളുണ്ട്. ഇതിൽ അഞ്ച് ടൺ ആണ് സ്വർണപദ്ധതിയിലേക്ക് മാറ്റുന്നത്.

ഇന്നലെ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെ പി വിനയൻ, ചീഫ് ഫിനാൻസ് ഓഫീസർ കെ പി സജിത് എന്നിവർ ഹൈദരാബാദിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു.