കൊച്ചി: സഹകരണ നിയമഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ എന്ന് ചൂണ്ടിക്കാട്ടി കോലിയങ്കോട് കൺസ്യൂമർ സഹകരണ സംഘം സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ഭേദഗതി ബില്ലിന്മേൽ നിയമസഭാ സെലക്ട് കമ്മറ്റി പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് പുരോഗമിക്കുകയാണന്ന് സർക്കാർ അറിയിച്ചു.