ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ഇടുക്കി നെടുങ്കണ്ടത്ത് വെച്ച് ബസ്സ് വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ഇടക്കുഴിയിൽ രാധാമണി(59)എന്ന വീട്ടമ്മയ്ക്കാണ് പരുക്കേറ്റത്. ബസ് വളവ് തിരിയവെ തുറന്ന കിടന്ന വാതിലിലൂടെ രാധാമണി റോഡിലേക്ക് വീഴുകയായിരുന്നു.

എറണാകുളത്തേക്ക് വരുന്നതിനായി ഭർത്താവിനൊപ്പമാണ് രാധാമണി ബസിൽ കയറിയത്.മുൻവാതിൽ വഴി ബസിൽ കയറിയ ഇവർ പിൻവാതിലിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വളവ് തിരിയവെ പിടിവിട്ട് തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.