ആലപ്പുഴ:ഐ.എൻ.ടി.യു.സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആലപ്പുഴ ബീച്ചിൽ ഒരാൾക്ക് കുത്തേറ്റു.ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച് വാർഡിൽ നരേന്ദ്രനാണ് (54) കുത്തേറ്റത് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് 2.30 നാണ് സംഭവം.നരേന്ദ്രനും സഹപ്രവർത്തകനായ ആൻഡ്രൂസും(64) തമ്മിലാണ് തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയത്.

ജോലി സംബന്ധമായ സാമ്പത്തികപ്രശ്‌നമാണ് സംഘർത്തിൽ കലാശിച്ചതെന്നാണ് വിവരം.തർക്കത്തെ തുടർന്ന് സമീപത്തെ കടയിൽനിന്ന് കത്തിയെടുത്ത് ആൻഡ്രൂസ് നരേന്ദ്രന്റെ വയറ്റിൽ കുത്തുകയായിരുന്നു.ആലപ്പുഴ ടൂറിസം എസ് ഐ പി. ജയറാമിന്റെ നേതൃത്വത്തിൽ പ്രതിയെ സാഹസികമായി പിടികൂടിയാണ് പൊലീസിൽ ഏൽപിച്ചത്.ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ അരഷർകടവ് ആൻഡ്രൂസ് സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ്.