കൊച്ചി: സ്ഥലംമാറ്റം സ്റ്റേചെയ്യണമെന്ന കോഴിക്കോട് സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നുവർഷം പൂർത്തിയാകും മുമ്പാണ് സ്ഥലംമാറ്റമെന്നും അടുത്ത മെയ് മുപ്പത്തൊന്നിനാണ് വിരമിക്കുന്നതെന്നും അതുവരെ കോഴിക്കോട് സെഷൻസ് ജഡ്ജിയായി തുടരാൻ ചട്ടപ്രകാരം അവകാശമുണ്ടെന്നുമായിരുന്നു സെഷൻസ് ജഡ്ജിയുടെ ഹർജി.

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുള്ള സെഷൻസ് കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.