തിരുവനന്തപുരം: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനിടയിലും സംസ്ഥാനത്ത് വില കുറഞ്ഞത് പിണറായി വിജയന് മാത്രമെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.സംസ്ഥാനത്ത് ഇന്ന് നടക്കുന്നത് പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കാള്ളയാണ.പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി.

ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ച മുഖ്യമന്ത്രിയാണ് കേരളത്തിലേത്.സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ല.ക്രമസമാധാന നില തകർന്ന അവസ്ഥയിലാണെന്നും പൊലീസ് ക്രിമിനലുകളുടെ സങ്കേതമായി മാറിയെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരൻ.മുൻ ഇടത് സർക്കാരുകളിൽ പോലും ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിൽ കയറിയാൽ അടി കിട്ടി കള്ള കേസിൽ കുടുങ്ങുന്ന അവസ്ഥയാണെന്നും സുധാകരൻ വിമർശിച്ചു.

സർക്കാരിനെതിരെ കോൺഗ്രസ് സമര മുഖത്ത് മാസങ്ങൾ നീളുന്ന പ്രക്ഷോഭം തുടരും.ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ച കോൺഗ്രസിന് പിണറായി വിജയൻ ഒരു പ്രശ്‌നം അല്ല.ജനങ്ങളോടുള്ള ഉത്തരവാദിത്വം സർക്കാർ നടപ്പിലാക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.