കണ്ണൂർ:കണ്ണൂരിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. ജൂനിയർ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ അതിരുവിട്ട റാഗിങ് നടന്നതായാണ് പരാതി.. കണ്ണൂർ സിറ്റിയിലെ ജാമിയ ഹംദർദ് കാമ്പസിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാവിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ റോഷൻരാജ്, മുഹമ്മദ് നഫ്രാൻ, എ ആർ റിസ് വാൻ എന്നിവർ ചേർന്ന ബാത്ത്‌റൂമിലക്ക് കൂട്ടികൊണ്ടുപോയി റാഗിങ്ങിന്റെ ഭാഗമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. ജാമിയ ഹംദർദ് കണ്ണൂർ കാമ്പസ് ഡയറക്ടർ ഡോ. ടി പി മമ്മൂട്ടിയുടെ പരാതിപ്രകാരം സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാസങ്ങൾക്കു മുൻപ് കാഞ്ഞിരോട്ടെ ഒരു സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയും റാഗിങ് പീഡനത്തിനിരയായതിനെ തുടർന്ന് സീനിയർ വിദ്യാർത്ഥികളെ സ്ഥാപനത്തിൽ നിന്നും പുറത്താക്കുകയും കോളേജ് അധികൃതരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.