കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ മാനനഷ്ടക്കേസ് കൊടുക്കാൻ കെപിസിസി. അധ്യക്ഷൻ കെ സുധാകരൻ. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാമർശത്തിനെതിരേയാണ് കേസ് കൊടുക്കുക. പാർട്ടി പത്രത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെ സുധാകരനെതിരേ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

തിങ്കളാഴ്ച തന്നെ മാനനഷ്ട്‌കേസ് ഫയൽ ചെയ്യുമെന്നാണ് സൂചന. അതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അഭിഭാഷകനെ കണ്ട് സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കി. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ദേശാഭിമാനി പത്രം ഉദ്ധരിച്ചു കൊണ്ട് എം വി ഗോവിന്ദൻ സുധാകരനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ. സുധാകരൻ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ. സുധാകരന്റെ തീരുമാനം.