പാലക്കാട് : വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിവേട്ട. ബസിൽ കടത്താൻ ശ്രമിക്കവെ 69 ഗ്രാം എംഡിഎംഎ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. എറണാകുളം കുന്നത്തുനാട് സ്വദേശി ലിയോ ലിജോയ് ആണ് പിടിയിലായത്.

രണ്ടു കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബെഗലൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്തിയത്.