മട്ടന്നൂർ: നഗരസഭയുടെ ആറാമതു ഭരണസമിതി അധ്യക്ഷനായി നെല്ലൂന്നി വാർഡിൽനിന്നു വിജയിച്ച സിപിഎം ലെ എൻ. ഷാജിത്ത് മാസ്റ്ററെ തെരഞ്ഞെടുത്തു.

മുനിസിപ്പൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഷാജിത്ത് മാസ്റ്റർക്ക് 21 വോട്ടും എതിരാളി മണ്ണൂർ വാർഡിൽ നിന്നു വിജയിച്ച കോൺഗ്രസ്സിലെ പി. രാഘവൻ മാസ്റ്റർക്ക് 13 വോട്ടും ലഭിച്ചു.

രണ്ടുതവണ മട്ടന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും പിന്നീട് മുനിസിപ്പൽ ഉപദേശക സമിതി ചെയർമാനുമായിരുന്ന എൻ. മുകുന്ദൻ മാസ്റ്ററുടെ മകനാണ്. ചാവശ്ശേരി ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ലീനയാണ് ഭാര്യ. 2007 ലെ ഭരണസമിതിയിൽ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായിരുന്നു ഷാജിത്ത് മാസ്റ്റർ.