തൃശൂർ: പാവയ്ക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ.യുവമോർച്ച ഇരിങ്ങാലക്കുട മുന്മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവിൽ പിടിയിലായത്.

എംഡിഎംഎ ഗുളികകൾ നിറച്ച പാവ കൊറിയർ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം.സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്.ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ്.പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത്, മറ്റ് രണ്ടു പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കാനർ പരിശോധനയിൽ ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിൽ വിവരം നൽകുകയായിരുന്നു.ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലെ ഫ്ളാറ്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.