മലപ്പുറം: കുടുംബ വഴക്കിനെ തുടർന്നു മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിയും അടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെ എം റോഡിൽ വലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്നു രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനസ് കോയ നെഞ്ചിൽ കുത്തുകയും തലക്ക് ഇരുമ്പുവടി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

കഴിഞ്ഞ ദിവസമാണ് രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. യുനസ്‌കോയയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.പൊന്നാനി എം.ഐ.യു.പി സ്‌കൂളിലെ എം ടി.എ പ്രസിഡണ്ടാണ് കൊല്ലപ്പെട്ട സുലൈഖ. മക്കൾ: അബു താഹിർ, അബൂ ഷഹദ്, ഫാത്തിമത്തുൽ ഫിദ.