റിയാദ്: സൗദി അറേബ്യയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ഖുൻഫുദയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി കിഴക്കോത്തുചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫ് (43) ആണ് മരിച്ചത്.

സെയിൽസമാനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാതെ കണ്ടപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവർ അറിയുന്നത്. പതിനേഴ് വർഷത്തോളമായി പ്രവാസിയായ അഷ്‌റഫ് ലീവിൽ പോയി വന്നിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.

മാതാവ്: ഫാത്തിമ, ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുൻഫുദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര രേഖകൾ ശരിയാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ, പ്രവർത്തകരായ നിഹാദ് കിഴക്കോത്ത്, കുഞ്ഞായിൻകുട്ടി ചാലിൽ, റഷീദ് കൊയിലാണ്ടി, സിദ്ധീഖ് കാരാടി എന്നിവർ രംഗത്തുണ്ട്.