തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ശിവഗിരി നടയറ റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന വർക്കല സ്വദേശി പ്രസാദ് (68) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.. എതിരെ വന്ന സ്‌കൂട്ടറിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ യാത്രക്കാരായ നടയറ സ്വദേശി ഹാമീദും മകൾ സൗമ്യയ്ക്കും നിസ്സാര പരിക്കുണ്ട്.