മനാമ: ബഹ്റൈനിൽ മലയാളി നിര്യാതനായി. കാസർകോട് കാഞ്ഞങ്ങാട് കൂളിയാങ്കൽ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടർന്ന് ചികിത്സയിലായിരുന്നു.

മുഹറഖിൽ കർട്ടൺ ഷോപ്പിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടർന്ന് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: എൻ പി സക്കീന, മക്കൾ: സഹീറ നസ്റിൻ, ഇസ്മത് ഇഷാന.