കായംകുളം: താലൂക്കാശുപത്രിയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ആശുപത്രിയിലെ ഉപകരണങ്ങൾ തല്ലിത്തകർത്തു. നഗരത്തിൽ യുവാക്കളുടെ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരുക്കേറ്റയാളെ അന്വേഷിച്ചെത്തിയ എതിർ സംഘമാണ് ഒപി ബ്ലോക്കിലുൾപ്പെടെ അതിക്രമം കാട്ടിയത്.

രോഗികളും പ്രായാധിക്യമുള്ളവരും കൂട്ടിരിപ്പുകാരുമൊക്കെ ധാരാളമായുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. അതേസമയം, കുറ്റവാളികളെക്കുറിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.