കണ്ണൂർ: തളിപറമ്പ് ബദ്രിയ നഗറിൽ തെരുവുനായയുടെ അക്രമത്തിൽ എട്ടുവയസുകാരന് പരുക്കേറ്റു. ബദ്രിയ്യാ നഗർ ഫാത്തിമാ മൻസിലിലെ റിയാസിന്റെ മകൻ റയാനെയാണ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവുനായ്ക്കൾ ചേർന്ന് അക്രമിക്കുകയായിരുന്നു. ശരീരത്തിന് പുറത്തും കൈക്കാലുകളിലും പരുക്കേറ്റ കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്‌ച്ചയ്ക്കിടെ ബദ്രിയ്യാനഗറിൽ നായയുടെ കരിയേൽക്കുന്ന രണ്ടാമത്തെ കുട്ടിണിത്.തളിപ്പറമ്പ് നഗരസഭയുടെ വിവിധഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതിനാൽ ജനങ്ങൾ ആശങ്കയിലാണ്. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്.