കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസ് മർദനമേറ്റത് ഒറ്റപ്പെട്ട സംഭവമെന്ന ന്യായികരണവുമായി സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ.

കേരള പൊലീസിന്റെ മതിപ്പും വിശ്വാസവും തകർക്കുന്ന നിലയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേത്. കേസിൽ ആഴത്തിലുള്ള പരിശോധനയും അന്വേഷണവും നടത്തി, കുറ്റവാളികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിളികൊല്ലൂരിലുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് ഒക്ടോബർ 27-ന് വൈകീട്ട് സിപിഎം മൂന്നാംകുറ്റിയിൽ വിശദീകരണ യോഗം ചേരുമെന്നും സുദേവൻ പറഞ്ഞു.