മട്ടന്നൂർ: കണ്ണൂർഅന്താരാഷ്ട്രവിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും ഇന്ന് പുലർച്ചെ അന്താരാഷ്ട്ര വിപണിയിൽ അരക്കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ നിരീക്ഷിച്ചപ്പോൾ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തടർന്നാണ് പരിശോധന നടത്തിയത്.

റെയ്ഡിന് കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ തുടങ്ങിയവർ പങ്കെടുത്തു. പിടിയിലായ കാപ്പാട് സ്വദേശി സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചുവരികയാണെന്നും ഈയാളെ ചോദ്യം ചെയ്തുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.കഴിഞ്ഞ ഒക്ടോബറിൽ നിരവധി സ്വർണക്കട ത്താണ് കണ്ണൂർ അന്തരാഷ്ട്രവിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.