തെന്മല: തെങ്കാശിയിൽ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി മലയാളി. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് ആണ് ആക്രമണം നടത്തിയത്. ഇയാളെ ചെങ്കോട്ടയിൽ നിന്ന് പൊലീസ് പിടികൂടി. പാവൂർ സത്രം ലവൽക്രോസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മലയാളിയായ യുവതി ആക്രമിക്കപ്പെട്ടത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കാൻ ശ്രമിക്കുക ആയിരുന്നു. കൊല്ലം സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായ യുവതിയും.

കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും അനീഷിനെതിരെ സമാന കേസ് ഉണ്ട്. വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണത്തിന് ഇരയായത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷമായിരുന്നു ആക്രമണം. യുവതി കുതറി ഓടാൻ ശ്രമിച്ചതോടെ മുഖത്ത് അടിച്ച് ആക്രമിച്ചു. എന്നാൽ യുവതി ഇയാളെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.