സെക്കന്തരാബാദ്: ജിമ്മിൽ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിൽ ഇന്നലെ വൈകുന്നേരമാണ് 24കാരനായ വിശാൽ ജിമ്മിൽ പരിശീലിക്കുന്നതിനിടെ മരിച്ചത്.

രാത്രി എട്ടോടെയാണ് സംഭവം. ജിമ്മിൽ പരിശീലിക്കുന്നതിനിടെ വിശാൽ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. പരിശീലിക്കുന്നതിന്റേയും കുഴഞ്ഞു വീഴുന്നതിന്റേയും ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.

സെക്കന്തരാബാദ് ഗാൻസി ബസാർ സ്വദേശിയാണ് വിശാൽ. ഹൃദയാഘാതം മൂലമാണ് വിശാൽ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 2020ൽ ആസിഫ് നഗർ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി നിയമനം ലഭിച്ചയാളാണ് വിശാൽ.