ഇടുക്കി: മൂന്നാറിൽ ജനങ്ങളെ പരിഭ്രാന്തരാക്കി കാട്ടാനയായ പടയപ്പ ഇറങ്ങി. ഇക്കോ പോയിന്റിന് സമീപമാണ് ആനയിറങ്ങിയത്. ഇതേ തുടർന്ന് മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇവിടെ കരിക്ക് വിൽക്കുന്ന മൂന്ന് കടകൾ തകർത്ത ശേഷം കാട്ടാന തിരികെ പോയി.

പടയപ്പ നിലവിലുള്ളത് കാട്ടിലാണെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടാനയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറു മാസം മുമ്പ് മൂന്നാറിൽ പടയപ്പയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇവിടെ നിന്ന് കാട്ടാനയെ തുരുത്തി ഓടിച്ചിരുന്നു. ഇതിന് ശേഷം പ്രദേശത്ത് കാട്ടാനയുടെ ഇറങ്ങിയിരുന്നില്ല.