കോഴിക്കോട് : അട്ടപ്പാടി പൊലീസ് സ്റ്റേഷന് സമീപം കുടുംബ ഭൂമിയിൽ ആദിവാസിയായ മല്ലീശ്വരിയുടെ വീട് നിർമ്മാണത്തിനെതിരെ അഗളി ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകി. റവന്യൂ വകുപ്പും അഗളി പൊലീസും ആദിവാസികൾ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതെ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് ആദിവാസികൾക്കെതിരെ പ്രവർത്തിക്കുകയാണെന്ന മല്ലീശ്വരി പ്രതികരിച്ചു.

സർക്കാർ സഹായത്തോടെ വീട് നിർമ്മിക്കുന്നത് അടിസ്ഥാനം നിർമ്മിക്കുമ്പോഴാണ് അഗളി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയത്. അതാനിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് എത്തിയിരുന്നു. ഇതിന് ശേഷം രാത്രി വീടിനുള്ള അടിസ്ഥാനം നിർമ്മിക്കുന്നതിന് കുഴിച്ച സ്ഥലം മണ്ണിട്ട് മൂടി. പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയാലും പിൻവാങ്ങില്ലെന്ന് മല്ലീശ്വരി പറഞ്ഞു.