കേരളത്തിലെ വിശ്വകർമ്മജർ ബാങ്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. കേരളത്തിലെ നാൽപ്പതു ലക്ഷം വരുന്ന വിശ്വകർമ സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു സാമ്പത്തിക അടിത്തറ ഒരുക്കുന്നതിനായി വിശ്വകർമ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിധി കമ്പനി ആരംഭിക്കുന്നു. കൊല്ലം ജില്ലയിൽ അഞ്ചൽ കേന്ദ്രമായി 'പ്രണവം ആർട്ടിസാൻ നിധി കമ്പനി ലിമിറ്റഡ് ' എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന് ലോകസഭ അംഗം എൻ.കെ പ്രേമചന്ദ്രൻ നിർവഹിക്കുന്നു.

ആയൂർ ജംഗ്ഷനിൽ ശില്പ റെസിഡൻസിയിൽ രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ പുനലൂർ നിയോജകമണ്ഡലം എംഎൽഎ ശ്രീ പി.എസ് സുപാൽ മുഖ്യ അതിഥി ആകും. ബിജെപി ജില്ലാ അധ്യക്ഷൻ ബി.ബി. ഗോപകുമാർ ഷെയർ വിതരണം ഉത്ഘാടനം ചെയ്യും. രാഹുൽ ഈശ്വർ പ്രണവം ആർട്ടിസാൻ ബ്രാൻഡ് പ്രകാശനം നിർവഹിക്കും. മാതൃഭൂമി ന്യൂസ് എഡിറ്റർ പ്രജീഷ് കൈപ്പള്ളി ആദ്യ ഡെപ്പോസിറ്റ് സ്വീകരണം ഉത്ഘാടനം ചെയ്യും.

ലോർഡ് വിശ്വകർമ ട്രസ്‌റ് ചെയർമാനും പ്രണവം ആർട്ടിസാൻ നിധി കമ്പനിയുടെ മാനേജിങ് ഡയറക്ടറും ആയ ഹരി ശങ്കർ ടി.എസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിശ്വകർമ ട്രസ്‌റ് സെക്രെട്ടറിയും VSS ജില്ലാ അധ്യക്ഷനും ആയ എം. മണിക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിക്കും. വി എസ്.എസ് പുനലൂർ താലൂക് യൂണിയൻ പ്രസിഡണ്ട് ലിജു ആലുവിള സ്വാഗതം അർപ്പിക്കും. VSS , AKVMS , KVS, വിശ്വകർമ ഏകോപന സമിതി എന്നീ സംഘടനകളുടെ ജില്ലാ താലൂക് ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. വിശ്വകർമ ബാങ്ക് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള സമുദായത്തിന്റെ ആദ്യ ചുവടു വായ്‌പ്പാണ് നിധി കമ്പനി.

ഇരുമ്പു പണി, മരപ്പണി, വാർക്ക പണി (മെറ്റൽ കാസ്റ്റിങ്), കൽപ്പണി (ശില്പ നിർമ്മാണം), സ്വർണപ്പണി എന്നീ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന വിശ്വകർമ സമൂഹം മനുഷ്യ രാശിയുടെ വികാസത്തിന് ആവശ്യമായ സകല വിധ നിർമ്മിതികളും നിർമ്മിച്ച് നൽകി ഭാരത രാജ്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയവർ ആണ്. രാജ ഭരണകാലത്തു ഭരണകൂടങ്ങളാൽ സംരക്ഷിക്കപ്പെട്ടിരുന്ന ഈ തൊഴിൽ സമൂഹം പക്ഷെ ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയമായും സാമൂഹികമായും അവഗണിക്കപ്പെടുക ഉണ്ടായി. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്തിരുന്നതുകൊണ്ടും, ഒരു രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി വളരാൻ കഴയാതെ പോയതും കാരണമാണ് ഈ മഹാ ജന സമൂഹം പാർശ്വവത്കരിക്കപ്പെട്ടു പോയത്.

ഹിന്ദു ജനസംഖ്യയിൽ സംസ്ഥാനത്തു മൂന്നാം സ്ഥാനം ആണ് വിശ്വകർമ്മജരുടേത് എങ്കിലും സ്വന്തമായി വിദ്യാഭ്യാസം സ്ഥാപനങ്ങൾ ഇല്ലാതെ പോയത് സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയ്ക്ക് കാരണമായി. ജന്മനാൽ സാങ്കേതിക വൈദഗ്ധ്യം നേടുന്ന ഈ വിഭാഗത്തിലെ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകി പാഠ്യ പദ്ധതികൾ തയ്യാറാക്കുന്നതിനും, അവരുടെ തൊഴിലുകൾ ആധുനികവത്കരിക്കുന്നതിനു വേണ്ട നടപടികൾ കൈകൊള്ളുന്നതിനും സർക്കാരുകൾ ശ്രദ്ധിക്കാതെ പോയത് ഈ സമൂഹത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു.

സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്ക അവസ്ഥയിൽ ആയ വിശ്വകർമ സമുദായത്തിന് മുന്നേറ്റം ഉണ്ടാകേണ്ടത് വിദ്യാഭ്യാസ മികവിൽ കൂടെ ആയിരിക്കണം എന്നും, അതിനു ആദ്യം വേണ്ടത് സാമ്പത്തിക അടിത്തറ ആണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആണ് നിധി കമ്പനി ആരംഭിക്കാനുള്ള തീരുമാനം.

വിശ്വകർമ സമുദായത്തിന് ഇന്ന് ഏറെ ആവശ്യം അവരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക വിദ്യാഭ്യാസവും സ്‌കിൽ ട്രെയ്‌നിങ്ങും നൽകുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകുക എന്നതാണ്. നിധി കമ്പനിയുടെ വാർഷിക ലാഭത്തിൽ നിന്നും ഒരു വിഹിതം ലോർഡ് വിശ്വകർമ ദേവസ്വം & എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ചിലവഴിക്കും. സേവിങ്‌സ് ബാങ്ക്, ഫിക്‌സഡ് ഡെപ്പോസിറ്, റെക്കറിങ് ഡെപ്പോസിറ്, ബിസിനസ് ലോൺ, ഗോൾഡ് ലോൺ തുടങ്ങി സേവനങ്ങൾ പൊതു സമൂഹത്തിൽ നിന്നും അംഗങ്ങൾ ആയി ചേരുന്നവർക്കു നിധി കമ്പനി വഴി ലഭ്യമാകും.

പരമ്പരാഗത സാങ്കേതിക വിദഗ്ദ്ധരായ വിശ്വകർമ സമുദായത്തിന്റെ വിദ്യാഭ്യാസ സൗകര്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് 2013 മുതൽ വിശ്വകർമ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സംവിധാനമാണ് ലോർഡ് വിശ്വകർമ ദേവസ്വം & എഡ്യൂക്കേഷണൽ ട്രസ്‌റ് (LVDET). ഹരി ശങ്കർ ടി. എസ്, എം. മണിക്കുട്ടൻ ചെയർമാൻ, LV ട്രസ്റ്റ് സെക്രട്ടറി, LV ട്രസ്റ്റ്