കടപ്പ: ആന്ധ്രാപ്രദേശിൽ സർക്കാർ ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ബസിലെ യാത്രക്കാരായ ആറ് പേർ മരിച്ചു. അപകടത്തിൽ ഇരുപതിലധികം ആളുകൾക്ക് പരിക്കേറ്റു. കടപ്പ ജില്ലയിലാണ് അപകടം നടന്നത്.

തിരുപ്പതിയിൽ നിന്ന് കടപ്പയിലേക്ക് പോവുകയായിരുന്ന ആന്ധ്രാ സർക്കാരിന്റെ ബസും ചെന്നൈയിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന നാലുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ 20 ലധികം പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.