കൊച്ചി: കടവന്ത്ര ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് എത്തിയവർ ഹോട്ടൽ മാനേജരെ കുത്തി പരിക്കേൽപ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പേനകത്തി കൊണ്ടാണ് ഇവർ മാനേജരെ കുത്തി പരിക്കേൽപ്പിച്ചത്. ഒരാൾ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.