അഞ്ചൽ: അഞ്ചലിൽ മാരകായുധവുമായി മോഷണത്തിനെത്തിയ കള്‌ലനുവേണ്ടി പൊലീസ് അന്വേഷണം തുടരുന്നു. കരുകോൺ കടവറം ജംക്ഷന് സമീപത്തെ വീട്ടിലാണ് കള്ളൻ മാരകായുധവുമായി കവർച്ചയ്ക്ക് എത്തിയത്. എന്നാൽ വീട്ടുകാർ ഉണർന്നതോടെ ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. സിസിടിവി ക്യാമറ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ബൈക്കിൽ എത്തിയ ഇയാൾ വീട്ടുടമയുടെ ബൈക്കിലെ പെട്രോൾ കുപ്പിയിൽ ശേഖരിച്ചു സ്വന്തം ബൈക്കിൽ നിറച്ചശേഷം വീടിന്റെ മുകൾ നിലയിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റുകൾ തെളിച്ചപ്പോൾ കള്ളൻ പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെട്ടു. ഇയാളുടെ പക്കൽ വടിവാൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമായി. പൊലീസ് അന്വേഷണം തുടരുന്നു .