കണ്ണൂർ: കണ്ണൂരിൽ ബാങ്ക് സ്റ്റോപ്പിനു സമീപം സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. താവക്കര സ്വദേശി മുഹമ്മദ് റാഫിയാണ് അപകടത്തിൽനിന്ന് പരുക്കുമായി രക്ഷപെട്ടത്. മുഹമ്മദ് റാഫിയുടെ കാലുകൾക്കാണ് പരുക്ക്. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് റാഫി തെറിച്ചു വീണു. പെട്ടെന്നു തന്നെ ബസ് ബ്രേക്കിട്ടു നിർത്തി.

ജംക്ഷനിൽ പ്രധാന റോഡിലേക്കു കയറിയ സ്‌കൂട്ടർ പെട്ടെന്നു നിർത്തിയെങ്കിലും ബസ് വന്ന് ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിലായ മുഹമ്മദ് റാഫിയുടെ കാലിലൂടെ പിൻചക്രം കയറി. ബസ്സിന്റെ ടയർ സ്‌കൂട്ടർ യാത്രികന്റെ തലയിലൂടെ കയറാതിരുന്നത് തലനാഴിരയ്ക്കാണ്. അപകടത്തിൽ സ്‌കൂട്ടർ തകർന്നു.