ആലപ്പുഴ: മതിയായ രേഖകളില്ലാത്തതിനാൽ ആലപ്പുഴയിൽ നാല് ബോട്ടുകൾ പിടിച്ചെടുത്തു. തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പൊലീസും സംയുക്തമായി ആലപ്പുഴ ഫിനിഷിങ് പോയന്റിലും കുപ്പപ്പുറം,വിളക്കുമരം എന്നിവിടങ്ങളിലും നടത്തിയ പരിശോധനയിലാണ് നാല് ബോട്ടുകൾ പിടിച്ചെടുത്തത്.

മതിയായ രേഖകളില്ലാത്തതിനാലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. രേഖകളില്ലാത്ത പതിനഞ്ചോളം ഹൗസ് ബോട്ട് ഉടമകളിൽനിന്ന് 1,30,000 രൂപയും പിഴയീടാക്കി.